ഹീമോഫീലിയ രോഗികള്‍ക്ക്‌ മരുന്ന്‌ ആജീവനാന്തം സൗജന്യം

ബി.പി.എല്‍, എ.പി.എല്‍ ഭേദമന്യേ കാരുണ്യ ബനവലന്റ്‌ ഫണ്ട്‌ സ്‌കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത്‌ ചികിത്സ തേടുന്ന മുഴുവന്‍ ഹീമോഫീലിയ രോഗികള്‍ക്കും ചികിത്സയ്‌ക്കുള്ള ഫാക്ടര്‍ VIII, ഫാക്ടര്‍ IX, ഫീബ, ഫാക്ടര്‍ VII-A എന്നീ മരുന്നുകള്‍ ആജീവനാന്തം സൗജന്യമായി നല്‍കുന്നതിന്‌ ഉത്തരവായി.
നേരത്തേ ബി.പി.എല്‍ കുടുംബങ്ങളിലുള്ള ഹീമോഫീലിയ രോഗികള്‍ക്ക്‌ പരിധിയില്ലാതെയും എ.പി.എല്‍.വിഭാഗക്കാര്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപയെന്ന പരിധിക്കുള്ളിലും ചികിത്സാ ധനസഹായം അനുവദിക്കുന്നതിന്‌ കാരുണ്യ ബനവലന്റ്‌ ഫണ്ടിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പരിഷ്‌കരണം വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഹിമോഫീലിയ രോഗികള്‍ക്ക്‌ പരിധിയില്ലാതെ ചികിത്സാ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഹീമോഫീലിയ സൊസൈറ്റി കാലിക്കറ്റ്‌ ചാപ്‌റ്റര്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ്‌ ഉത്തരവ്‌.

Related Articles