ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് നേരെ ബിസ്‌ക്കറ്റ് വലിച്ചെറിഞ്ഞ മന്ത്രി വിവാദത്തില്‍

ബംഗളൂരു: പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചപ്പോള്‍ ഈ സമയം കര്‍ണാടകയിലും കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. നിരവധി പേരാണ് കര്‍ണാടകയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുവരുന്നത്. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി രേവണ്ണയുടെ പ്രവൃത്തിയാണ് വിവാദത്തിലായിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി ക്യാമ്പിലെ ആളുകല്‍ക്ക് ബസ്‌ക്കറ്റ് വിലിച്ചെറിഞ്ഞ് കൊടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പ്രചരിച്ചതോടെയാണ് മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.

എന്നാല്‍ സഹോദരന്‍ രേവണ്ണയെ പിന്‍തുണച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയിരിക്കുകയാണ്. സ്ഥലപരിമിതിയെ തുടര്‍ന്നാണ് രേവണ്ണ അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് കുമാര സ്വാമിയുടെ വിശദീകരണം.

ഏതായാലും മന്ത്രിയുടെ പ്രവൃത്തി സംസ്‌ക്കാരശൂന്യമായിപ്പോയെന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍.

Related Articles