ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ്സ് ജീവനക്കാര്‍ തമ്മിലടി

images (1)ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ അടിയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ്സ് നേതാക്കളും ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായവരാണ് ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്.

ദേവസ്വം ബോര്‍ഡ് അംഗമായ എന്‍ രാജുവും ജീവനക്കാരുടെ സംഘടനാ നേതാവായ കെആര്‍ സുനില്‍കുമാറുമാണ് ക്ഷേത്രത്തിനുള്ളില്‍ ഏറ്റുമുട്ടിയത്. രാജു ഐ ഗ്രൂപ്പ് നേതാവും, സുനില്‍ എ ഗ്രൂപ്പ് നേതാവുമാണ്.

സംഘര്‍ത്തെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ രക്തം വീണതിനെ തുടര്‍ന്ന് പുണ്യാഹം തെളിച്ചതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.