Section

malabari-logo-mobile

പ്രവാസികള്‍ക്ക്‌ ഇ-വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കും; കേന്ദ്രം

HIGHLIGHTS : ദില്ലി: പ്രവാസികളുടെ വോട്ടവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ നിലപാട്‌ അറിയിച്ചു. പ്രവാസികള്‍ക്ക്‌ ഇ വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കാ...

download (1)ദില്ലി: പ്രവാസികളുടെ വോട്ടവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ നിലപാട്‌ അറിയിച്ചു. പ്രവാസികള്‍ക്ക്‌ ഇ വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കാമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട്‌ അറിയച്ചു.

പ്രവാസികള്‍ക്ക്‌ ഇ വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കണമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാട്‌ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ കേന്ദ്രത്തോട്‌ കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

പ്രവാസി വോട്ട്‌ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനും സര്‍ക്കാരും ഇലക്ട്രോണിക്‌ വോട്ട്‌ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ ഏകദേശ ധാരണയിലെത്തിയ സാഹചര്യത്തിലാണ്‌ ഇ വോട്ടിംഗിന്‌ അനുകൂലമായ നിലപാടായിരിക്കും സുപ്രീംകോടതിയെ അറിയിക്കുകയെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അടുത്ത ബജറ്റ്‌ സമ്മേളനത്തില്‍ ഇത്‌ സംബന്ധിച്ച്‌ നിയമഭേദഗതി കൊണ്ടുവരാനാണ്‌ കേന്ദ്രസര്‍ക്കാര്‍ പദ്ധതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!