Section

malabari-logo-mobile

ഗള്‍ഫ്‌ എയര്‍വേസുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞു

HIGHLIGHTS : ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ റൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ വിമാനക്കമ്പ...

Qatar_Airwaysദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ റൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ വിമാനക്കമ്പനികളുടെ ആവശ്യത്തിന് സര്‍ക്കാരില്‍ നിന്നു തന്നെ തിരിച്ചടി. ഗള്‍ഫ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ടിക്കറ്റ് നിരക്ക് ഉയരുമെന്നും യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം കുറയുമെന്നുമാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിപ്രായം.
ഗള്‍ഫ് വിമാനക്കമ്പനികള്‍ സര്‍ക്കാര്‍ സബ്്‌സിഡി സഹായത്തോടെ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കുറച്ച് അനാരോഗ്യകരമായ രീതിയില്‍ മല്‍സരത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് യു എസ് വിമാനക്കമ്പനികളുടെ ആരോപണം. ഇതേക്കുറിച്ച് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്, കൊമേഴ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍പ്പോര്‍ട്ടേഷന്‍ എന്നിവ അന്വേഷിച്ചുവരികയാണ്. ഓപ്പണ്‍ സ്‌കൈ പോളിസി പുനഃപരിശോധിക്കണമെന്നാണ് അമേരിക്കന്‍ കമ്പനികളുടെ ആവശ്യം. വിമാനങ്ങളുടെ എണ്ണവും ശേഷിയും സര്‍ക്കാരിന് പകരം കമ്പനികള്‍ തീരുമാനിക്കുന്നതാണ് ഓപണ്‍ സ്‌കൈ പോളിസി. എന്നാല്‍, ആരോപണം ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാനക്കമ്പനികള്‍ തള്ളിയിരുന്നു.
യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണ സംഘത്തിന്റെ ഭാഗമല്ല. എന്നാല്‍, കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു. അമേരിക്കന്‍ വിമാന വ്യവസായ രംഗത്തുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതത്തിന് പകരം വിശാലമായ പൊതുതാത്പര്യമാണ് പരിഗണക്കേണ്ടതെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളുടെ അഭിപ്രായം. ഇതാദ്യമായാണ് ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരേ ഒരു യു എസ് സര്‍ക്കാര്‍ ഏജന്‍സി ആശങ്ക ഉയര്‍ത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!