ഗുജറാത്തില്‍ ആറാം തവണയും ബിജെപി അധികാരത്തിലേക്ക്

ഗുജറാത്തില്‍ ആറാം തവണയും ബിജെപി അധികാരത്തിലേക്ക്. ഇവിടെ നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍അവസാനിക്കുമ്പോള്‍ ഗുജറാത്തിലെ ട്രെന്‍ഡ് വ്യക്തമായിരുന്നു.

ഒട്ടുമിക്ക സീറ്റുകളിലും മുന്നേറിയ ബിജെപിക്ക് പക്ഷെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തിരിച്ചടി നേരിട്ടു. ഒരു ഘട്ടിത്തില്‍ 85 സീറ്റില്‍ വരെ മുന്നിട്ട് നിന്ന കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിജെപിയേക്കാള്‍ മുന്നിലെത്തിയെങ്കിലും പിന്നീട് പിന്നോട്ട് പോയി.

മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖരെല്ലാം ഒരു ഘട്ടത്തില്‍ പിന്നിലായെങ്കിലും ഒടുവില്‍ വിജയിച്ചുകയറി.