Section

malabari-logo-mobile

ഖത്തറില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം

HIGHLIGHTS : ദോഹ; രാജ്യത്ത് ആരോഗ്യം, വിദ്യഭ്യാസം,ലോജിസ്റ്റിക്‌സ്, കാര്‍ഷികോല്‍പാദനം,വ്യാവസായം പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ തുറന്നിട...

ദോഹ; രാജ്യത്ത് ആരോഗ്യം, വിദ്യഭ്യാസം,ലോജിസ്റ്റിക്‌സ്, കാര്‍ഷികോല്‍പാദനം,വ്യാവസായം പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ തുറന്നിട്ട് ഖത്തര്‍ ഭരണകൂടം വിവിധ മേഖലകളില്‍ 400 കോടി ഖത്തര്‍ റിയാലിലേറെയുള്ള സ്വകാര്യ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മന്ത്രിതല സമിതിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വയംപര്യാപ്തത, സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടു ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി പ്രഖ്യാപനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. സ്വകാര്യ മേഖലയില്‍ പുതിയ ഏഴ് സ്‌കൂളുകള്‍ തുടങ്ങാനാണ് പദ്ധതി. ഇതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. 9000 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവുന്ന ഈ സ്‌കൂളുകള്‍ക്കായി 750 ദശലക്ഷം ഖത്തര്‍ റിയാലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഭക്ഷ്യം, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, ടെക്സ്റ്റാല്‍സ്,പേപ്പര്‍ തുടങ്ങിയ വ്യവസായങ്ങളിലായി 54 പുതിയ കമ്പനികള്‍ അടുത്തര്‍ഷം പകുതിയോടെ ഉല്‍പാദനം ആരംഭിക്കും.

sameeksha-malabarinews

വ്യവസായ മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ മന്ത്രിതല സമിതി വിലയിരുത്തി. ഉപരോധത്തിന് ശേഷം 38 പുതിയ വ്യവസായിക കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയതായി യോഗം വിലയിരുത്തി. കൂടാതെ കടലില്‍ കൂടുകളില്‍ മല്‍സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, വിദ്യഭ്യാസം, വ്യവസായം, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍ 18000 രോഗികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല മൂന്ന് വന്‍കിട ആശുപത്രികള്‍ക്കും സര്‍ക്കാര്‍ പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്. 220 കോടിയാണ് ഇതിന് നിക്ഷേപം പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ലോണ്‍ നടപടികള്‍ ഉദാരമാക്കുവാന്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയുമുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!