ജി.എസ്.ടി;ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിക്കും

Story dated:Saturday July 8th, 2017,12 34:pm

ആലപ്പുഴ: ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അഞ്ചു മുതല്‍ പത്ത് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് സൂചന. കോഴിവില അനിയന്ത്രിതമായി വര്‍ധിച്ചതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകായയിരുന്നു. തിങ്കളാഴ്ച മുതല്‍ കോഴി 87 രൂപയ്ക്ക് വില്‍പ്പന നടത്തണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ധനമന്ത്രി വ്യാപാരികളുമായും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനുമായും നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴി ഉത്പാദനം കൂട്ടണമെന്നും ഇതിനായി കുടുംബശ്രീ യൂണിറ്റുകളുമായി സഹകരണം തേടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതെസമയം ഇറച്ചിക്കോഴി വില 87 രൂപയാക്കിയതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഇറച്ചി വ്യാപാരികളും രംഗത്തെത്തിയിരിക്കുകയാണ്. നൂറുരൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്ന കോഴികളെ 87 രൂപയ്ക്ക് വില്‍ക്കാന്‍ ഒരു കാരണവശാലും സാധിക്കില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍.