Section

malabari-logo-mobile

രണ്ടര കിലോ സ്വര്‍ണാഭരണവും പണവും പിടിച്ചെടുത്തു

HIGHLIGHTS : മലപ്പുറം:തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നിയോഗിച്ച ഫ്‌ളൈയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വെലന്‍സ്...

മലപ്പുറം:തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നിയോഗിച്ച ഫ്‌ളൈയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമും 2.362 കിലോ സ്വര്‍ണാഭരണങ്ങളും 10,93,250 രൂപയും പിടിച്ചെടുത്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു.

മാര്‍ച്ച് 29 നാണ് അഡീഷനല്‍ തഹസീല്‍ദാര്‍ എം.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍വെലന്‍സ് ടീം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ചോലങ്കുന്ന് കയറ്റത്തില്‍ വെച്ച് തൃശൂര്‍ സ്വദേശി സഞ്ചരിച്ച കാറില്‍ നിന്നും 4,93,250 രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തത്. 30 ന് അഡീഷനല്‍ തഹസീല്‍ദാര്‍ കെ.റ്റി. രാജഗോപാലന്റെ നേതൃത്വത്തിലുള്ള പെരിന്തല്‍മണ്ണ ഫ്‌ളൈയിങ് സ്‌ക്വാഡ് പെരിന്തല്‍മണ്ണ താഴേക്കോട് വെച്ച് കൊട്ടാരക്കര സ്വദേശിയില്‍ നിന്നും ആറ് ലക്ഷം രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത പണവും ആഭരണങ്ങളും ആദായ നികുതി വകുപ്പിന് കൈമാറി.
കലക്റ്ററേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ.രവിയുടെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണത്തിനുള്ള വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഉറവിടം സംബന്ധിച്ച് വിശ്വസനീയമായ രേഖകളില്ലാതെ പണവും സ്വര്‍ണവും കൈയില്‍ വെച്ച് യാത്ര ചെയ്യുന്നത് നിരീക്ഷിക്കുന്നതിന് സ്‌ക്വാഡുകള്‍ സജീവമാണെന്നും പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പണം കൈവശമുള്ള വ്യക്തി ബാധ്യസ്ഥനാണെന്നും ജില്ല കലക്റ്റര്‍ അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!