ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടിയ സംഭവം പ്രതിക്ക് ജാമ്യം

തിരൂരങ്ങാടി : വാഹന പരിശോധനക്കിടെ ദേശീയപാതയില്‍ വെച്ച് ഒന്നരകോടിയുടെ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി മുദ്ദേശി രാജേന്ന്ദ്ര സിങ്ങിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.

പരപ്പനങ്ങാടി എക്‌സൈസ് സംഘം വ്യാഴാഴ്ച കക്കാട് പൂക്കിപറമ്പിന് സമീപം കോമ്പിങ്ങ് നടത്തുന്നതിനിടയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണത്തിന്റെ ഉടമ എന്ന് അവകാശപ്പെടുന്ന മുംബൈയിലെ അക്ഷയ ഏജന്‍സി പ്രതിനിധികള്‍ രേഖകളുമായി വരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.