കൂട്ടബലാത്സംഗം: ജീവനോടെ കത്തിച്ച പെണ്‍കുട്ടി മരിച്ചു

Untitled-1 copyബറേലി: ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന്‌ ജീവനോടെ കത്തിച്ച പെണ്‍കുട്ടി മരിച്ചു. ഞായറാഴ്‌ച രാത്രിയാണ്‌ കുട്ടി മരിച്ചത്‌. കഴിഞ്ഞ പതിനേഴാം തിയ്യതിയാണ്‌ പെണ്‍കുട്ടിക്ക്‌ നേരെ ആറംഗ സംഘം ആക്രമിച്ചത്‌.

കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത നേരത്താണ്‌ സംഘം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്‌. മാനഭംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ ദേഹത്തേക്ക്‌ യുവാക്കള്‍ മണ്ണെണ്ണഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സമയത്ത്‌ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയ ആക്രമിച്ച സംഘത്തിലെ നാലുപേര്‍ പോലീസ്‌ പിടിയിലായിട്ടുണ്ട്‌. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഞായറാഴ്‌ച രാത്രി മരിക്കുകയായിരുന്നു.