Section

malabari-logo-mobile

ഗാന്ധിജിയുടെ രക്താസക്ഷി ദിനത്തില്‍ ഹിന്ദുമഹാസഭ ഗോഡ്‌സെയുടെ ശൗര്യദിവസ്‌ ആചരിക്കാനൊരുങ്ങുന്നു

HIGHLIGHTS : ദില്ലി: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം അദ്ദേഹത്തന്റെ ഘാതകനായ നാഥൂറാം വിനായക്‌ ഗോഡ്‌സെയുടെ ശൗര്യദിവസ്‌ ആയി ആചരിക്കുമെന്ന്‌ ഹിന്ദുമഹ...

Untitled-1 copyദില്ലി: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം അദ്ദേഹത്തന്റെ ഘാതകനായ നാഥൂറാം വിനായക്‌ ഗോഡ്‌സെയുടെ ശൗര്യദിവസ്‌ ആയി ആചരിക്കുമെന്ന്‌ ഹിന്ദുമഹാസഭ.ദില്ലി, മുംബൈ, ഔറംഗബാദ്‌, താനെ പൂനെ, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ഗ്വാളിയോര്‍, തുടങ്ങി 20 നഗരങ്ങളില്‍ ശൗര്യദിവസ്‌ ആചരപരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ്‌ ഹിന്ദുമഹാസഭ വ്യക്തമാക്കിയിരിക്കുന്നത്‌.

ഗാന്ധിജിയെ കൊന്നയാളെന്ന നിലയിലാണ്‌ ഗോഡ്‌സെയെ അറിയപ്പെടുതന്നതെന്നും, സ്വന്തം താല്‍പ്പര്യപ്രകാരമല്ല ഗോഡ്‌്‌സെ ഇത്‌ ചെയ്‌തെതെന്നുമാണ്‌ ഹിന്ദുമാഹാസഭ നേതാവ്‌ കമലേഷ്‌ തിവാരിയുടെ വാദം.

sameeksha-malabarinews

ഗോഡ്‌്‌സെയുടെ പ്രതിമകള്‍ പല ഇന്ത്യന്‍ നഗരങ്ങളിലും സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ പിന്നാലെയാണ്‌ ശൗര്യദിവസ്‌ ആചരണവുമായി ഹിന്ദുമാഹാസഭ രംഗത്തെത്തിയിരിക്കുന്നത്‌.

1948 ല്‍ ജനുവരി 30നാണ്‌ ദില്ലിയില്‍ വെച്ച്‌ ഹിന്ദു വര്‍ഗീയവാദിയായ ഗോഡ്‌സെയുടെ വെടിയേറ്റ്‌ മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!