സുഹൃത്തിന്റെ ഭാര്യയുമായി എഫ്ബി ചാറ്റ് യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു

പെരിന്തല്‍മണ്ണ: ഫെയ്‌സ്ബുക്കില്‍ സുഹൃത്തിന്റെ ഭാര്യയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിന്റെ കയ്യുംകാലും തല്ലിയൊടിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് തിരൂര്‍ക്കാട് സ്വദേശി സബീലിനാണ് പരിക്കേറ്റത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കല്‍ ആസിഫ്(23) സുഹൃത്തുക്കളായ മുഹസിന്‍(23), ഫാജിസ് മുഹമ്മദ്(24), എന്നിവരെപോലീസ് അറസ്റ്റ് ചെയ്തു.സബീലിന്റെ അടുത്ത സുഹൃത്തക്കളാണ് പിടിയിലായവര്‍.

.സംഭവത്തെ കുറിച്ച് പോലീസ് പറയുതിങ്ങനെ കേസിലെ ഒന്നാം പ്രതിയായ ആസിഫിന്റെ ഭാര്യയോട് ഫെയ്‌സബുക്കിലുടെ ചാറ്റ് ചെയ്‌തെന്നാരോപിച്ച് സബീന്‍ അലിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ കാറില്‍ പരിയാപുരത്തെ വെട്ട് കല്ല്ക്വാറിയിലേക്ക് വിളിച്ചുകൊണ്ട് പോയി. അവിടെ വെച്ച് ഇരുമ്പുവടി കൊണ്ട് കാലിന്റെ മുട്ടിന് താഴെയും കൈയ്യും അടിച്ചൊടിക്കുകയായിരുന്നു. തുടര്‍ന്ന് അവശനായ സബീലിനെ ഇവര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വീടിന്റെ ടെറസില്‍ നിന്ന് വീണതാണെും ആശപത്രിയില്‍ പറഞ്ഞു.

വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞതോടെ സബീല്‍ ഈ വിവരം ആരോടും പറഞ്ഞില്ല. എന്നാല്‍ സംശയം തോന്നിയ സബീലിന്റെ വീട്ടുകാര്‍ അന്വേഷണം തടത്തിയപ്പോാഴാണ് ഈ വിവരം പുറത്തുവന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. സബീലിന്റെ രണ്ടുകാലുകളും ഇടതുകയ്യും ആക്രമണത്തില്‍ ഒടിഞ്ഞിട്ടുണ്ട്.
പ്രതികളെ കോടതി റിമാന്റ് ചെയ്തു.