സുഹൃത്തിനെ കൊലപ്പെടുത്തിയത് കണ്ടെത്തിയത് സെല്‍ഫിയിലൂടെ

കാനഡ: സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം കണ്ടെത്തിയത് സെല്‍ഫിയിലൂടെ. കാനഡയില്‍ ബ്രിട്‌നി ഗാര്‍ഗോള്‍ എന്ന യുവതിയെ സുഹൃത്തായ റോസ് കൊന്ന് മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയായിരുന്നു. എന്നാല്‍ കേസില്‍ ഒരു വെള്ള ബെല്‍റ്റ് മാത്രമാണ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്.

അന്വേഷണത്തില്‍ മറ്റൊന്നും കണ്ടെത്താനാകാതെ പോലീസ് കേസ് വിടുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന് തൊട്ടുമുന്‍പ് ഇരുവരും ചേര്‍ന്ന് എടുത്ത എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ റോസ് ധരിച്ച വെള്ള ബെല്‍റ്റാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതെന്ന് പോലീസിന് മനസിലാകുകയായിരുന്നു. ഇതോടെ റോസ് അറസ്റ്റിലാവുകയായിരുന്നു.