ഫോര്‍ട്ട്‌ കൊച്ചിയില്‍ യാത്രാ ബോട്ട്‌ മുങ്ങി; 6 മരണം

Untitled-1 copyകൊച്ചി: ഫോര്‍ട്ട്‌ കൊച്ചിയില്‍ യാത്രാബോട്ട്‌ മുങ്ങി. 6 പേര്‍ മരിച്ചു. മീന്‍പിടുത്ത ബോട്ടുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്ന്‌ വൈപ്പിന്‍ ഭാഗത്തേക്ക്‌ യാത്രക്കാരുമായി പോയ ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌..  ഉച്ചയ്‌ക്ക്‌1.40 നാണ്‌ അപകടം ഉണ്ടായത്‌.  ഇടിയുടെ ആഘാതത്തില്‍ ബോട്ട്‌ രണ്ടായി പിളരുകയായിരുന്നു.

ബോട്ടില്‍ മുപ്പത്തിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായണ്‌ റിപ്പോര്‍ട്ട്‌. കോസ്‌റ്റു ഗാര്‍ഡും മറൈന്‍ വിഭാഗവും തിരച്ചില്‍ നടത്തുകയാണ്‌. നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക്‌ മാറ്റി.

ബോട്ട്‌ പൂര്‍ണായും വെള്ളത്തില്‍ താഴ്‌ന്നു. 28 യാത്രക്കാരെ രക്ഷപ്പെടുത്തി.