വിദേശ വനിതയെ പീഡിപ്പിച്ച മലയാളി അറസ്റ്റില്‍

ബംഗ്ലൂരു : സഹായ വാഗ്ദാനം നല്‍കി വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ മലയാളി ഉദേ്യാഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലൂരുവിലെ വിദേശികളുടെ മേഖലാ രജിസ്‌ട്രേഷന്‍ ഓഫീസിലെ എഫ്‌ഐആര്‍ഒ ഉദേ്യാഗസ്ഥനായ എന്‍ കൃഷ്ണന്‍ (54) ലേ ഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

വിസാ കാലാവധി കഴിഞ്ഞതിനാല്‍ 20 ദിവസം ഇവിടെ നില്‍ക്കേണ്ടി വന്ന 27 കാരിയായ ഇറ്റാലിയന്‍ യുവതിയെയാണ് രേഖകള്‍ ശരിയാക്കി നല്‍കാം എന്ന പേരില്‍ കൃഷണകുമാര്‍ പീഡിപ്പിച്ചത്. തനിക്ക് അപകടം പറ്റിയതിനാലാണ് തിരിച്ച് പോവാന്‍ താമസിച്ചതെന്ന കാര്യം തളിയിക്കാനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനാണ് യുവതി എഫഐആര്‍ആര്‍ഒ ഓഫീസിലെത്തിയത്.