ഫുട്‌ബോള്‍ കോച്ചുകള്‍ക്ക്‌ പരിശീലനം നല്‍കി

footballകോഴിക്കോട്‌: സംസ്ഥാനത്തെ ഫുട്‌ബോള്‍ പരിശീലകര്‍ക്കായി ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഡി ലൈസന്‍സ്‌ പരിശീലനം സമാപിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ അഞ്ചുദിസം നീണ്ടു നിന്ന പരിശീലനത്തിന്‌ സദീവന്‍ ബാലന്‍ നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഫാറൂഖ്‌ കോളേജ്‌ ഗ്രൗണ്ട്‌ എന്നിവിടങ്ങളിലായാണ്‌ പരിശീലനം നടന്നത്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 30 ഫുട്‌ബോള്‍ പരിശീലകര്‍ ക്യാമ്പില്‍ പങ്കെടുത്തു.