ഫഹദും ലാലും മികച്ച നടന്‍മാര്‍ ആന്‍ മികച്ച നടി

Untitled-1 copy

തിരു: 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഫഹദ് ഫാസിലും, ലാലും. മികച്ച നടി ആന്‍ അഗസ്റ്റിന്‍. സുദേവന്‍ സംവിധാനം ചെയ്ത ‘ക്രൈം നമ്പര്‍ 89’ മികച്ച ചിത്രം, ഹാസ്യ നടനായി സുരാജ് വെഞ്ഞിറാമൂടിനെയും, മികച്ച സംവിധായകനായി ശ്യാമപ്രസാദിനെ(ആര്‍ട്ടിസ്റ്റ്) യും തെരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ലഭിച്ചു.

നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ഫഹദിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ലാലിനെ അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിിലെ അഭിനയത്തിനാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ആര്‍ട്ടിസ്റ്റിലെ അഭിനയത്തിനാണ് ആന്‍ അഗസ്റ്റിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

ഭാരതി രാജയുടെ അദ്ധ്യക്ഷതയിലുള്ള 7 അംഗ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. 85 ചിത്രങ്ങളാണ് ഇത്തവണ മല്‍സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പുരസ്‌കാര ഘടനയിലും നിര്‍ണ്ണയ രീതിയിലും മാറ്റ വരുത്തണമെന്ന് ജൂറി ആവശ്യപ്പെട്ടു. ചല്ലചിത്ര സംഘടനകളേയും പുരസ്‌കാര നിര്‍ണ്ണയത്തില്‍ സംഘടിപ്പിക്കണം. ഇക്കര്യത്തില്‍ 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചലച്ചിത്ര രംഗത്തെ വിദഗ്ദ്ധരുടെ സമിതിയെ നിയോഗിക്കും. കേരളത്തിന് പുറത്തും മലയാള സിനിമാ മേളകള്‍ സംഘടിപ്പിക്കുമെന്നും, മദ്യപാന രംഗമുള്ള ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കില്ലെന്നും നല്ല ചിത്രങ്ങള്‍ക്ക് സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മറ്റ് അവാര്‍ഡുകള്‍ –

മികച്ച രണ്ടാമത്തെ നടന്‍ അശോകന്‍, മികച്ച രണ്ടാമത്തെ നടി ലെന, മികച്ച രണ്ടാമത്തെ ചിത്രം നോര്‍ത്ത് 24 കാതം, നവാഗത സംവിധായകന്‍ കെ ആര്‍ മനോജ്, തിരക്കഥ – ബോബി, സഞ്ജയ്, കഥാകൃത്ത് അനീഷ് അന്‍വര്‍, സംഗീതം ഔസേപ്പച്ചന്‍, പശ്ചാത്തല സംഗീതം- ബിജിപാല്‍, ഗായിക വൈക്കം വിജയലക്ഷ്മി, ഗായകന്‍ കാര്‍ത്തിക്, ഛായഗ്രാഹകന്‍ സുജിത്ത് സുദേവ്, ബാലനടന്‍ സനൂപ്, കുട്ടികളുടെ ചിത്രം – ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍.