Section

malabari-logo-mobile

ജര്‍മ്മനിയെ നേരിടാന്‍ അര്‍ജന്റീന

HIGHLIGHTS : സാവോ പോള കളം നിറഞ്ഞ് കളിച്ച ആര്യന്‍ റോബന്റെ ഓറഞ്ച് പടക്ക് രണ്ടാമതൊന്നുകൂടി പെനാല്‍ട്ടി ഷൂട്ടൗട്ട് തുണച്ചില്ല. ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റൊമേരയുടെ ഷ...

romaroസാവോ പോള കളം നിറഞ്ഞ് കളിച്ച ആര്യന്‍ റോബന്റെ ഓറഞ്ച് പടക്ക് രണ്ടാമതൊന്നുകൂടി പെനാല്‍ട്ടി ഷൂട്ടൗട്ട് തുണച്ചില്ല. ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റൊമേരയുടെ ഷൂട്ടൗട്ടിലെ ഇന്ദ്രജാലം അര്‍ജന്റീനക്ക് ബ്രസീല്‍ ലോകകപ്പിന്റെ ഫൈനലിലേക്കുള്ള വഴി തുറന്നു.

രണ്ട് വ്യാഴവട്ടത്തിന്‌ശേഷം അര്‍ജന്റീന ലോകകപ്പിന്റെ ഫൈനല്‍ കളിക്കാനെത്തുമ്പോള്‍ 86ലേയും 90ലേയും കളിയുടെ റീപ്ലേ പോലെ ജര്‍മ്മന്‍ മതിലുതന്നെയാണ് മുന്നില്‍.
സവോപോളയില്‍ 120 മിനുറ്റ് നീണ്ട കളിയില്‍ ഗോള്‍ രഹിത സമനില പാലിച്ച ശേഷം നടന്ന ഷൂട്ടൗട്ടില്‍ ആദ്യ സ്‌പോട്ട് കിക്കെടുത്ത ഹോളണ്ടിന്റെ വഌറിന്റെ കിക്ക് റൊമേരെ തടുത്തതോടെ ഓറഞ്ച് പട നിശ്ബദമായി തുടങ്ങിയിരുന്നു. പിന്നീട് മൂന്നാമത്തെ കിക്കെടുത്ത വെസ്ലി സ്‌നൈഡറേയും റൊമേര തടുത്തിട്ടതോടെ അര്‍ജന്റീനിയന്‍ ആരാധകര്‍ ആഘോഷം തുടങ്ങികഴിഞ്ഞിരുന്നു. മെസ്സിയും എസ്‌ക്വല്‍ ഗുരായും അഗ്യൂറോയും മാക്‌സി റോഡ്രിഗസും പന്ത് ലക്ഷ്യത്തിലേത്തിച്ചപ്പോള്‍ ആര്യന്‍ റോബനും, ക്യൂറ്റും മാത്രമാണ് ഹോളണ്ടിനു വേണ്ടി ഗോള്‍ നേടിയത്.

sameeksha-malabarinews

കളിയിലുടനീളം ഹോളണ്ടിനായിരുന്നു മുന്‍തുക്കമെങ്ങിലും മികച്ച ഗോളവസരങ്ങള്‍ ലഭിച്ചത് അര്‍ജന്റീനക്കായിരുന്നു. മെസ്സിയേയും ആര്യന്‍ റോബനെയും തളിക്കുന്നതില്‍ ഇരു പ്രതിരോധങ്ങളും കാട്ടിയ അചഞ്ചലമായ കരുത്താണ് ഗോള്‍രഹിത സമനിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. റോബന്‍ ഇടക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്ങിലും ബോക്‌സിനുള്ളില്‍ കളിക്കാന്‍ സെബലേറ്റയുടെയും മഷിരാനയുടെയും അര്‍ജന്റീനന്‍ പ്രതിരോധം ഒരിക്കലും അനുവദിച്ചില്ല. മറുഭാഗത്ത് ഹോളണ്ടാകട്ടെ മെസ്സിയെ ഭയന്ന് ഒരിക്കലും കളിച്ചില്ല. നാലോ അഞ്ചോ തവണ മാത്രമാണ് മെസിയില്‍ നിന്ന് ചില നീക്കങ്ങള്‍ ഉണ്ടായതുതന്നെ. രണ്ടാപകുതിയിലും എക്‌സ്ട്രാ ടൈമിലും മെസി എന്ന ലോകത്തരകളിക്കാരന്റെ സാനിധ്യം കളിത്തില്‍ അനുഭവപ്പെട്ടതേയില്ല. ഇരു കൂട്ടരും പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തതോടെ ഫുട്‌ബോളിന്റെ ആവേശം ചോര്‍ന്നുപോകുന്ന അവസ്ഥയുമുണ്ടായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!