മുസ്ലീംപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവിശ്യപ്പട്ട ഹിന്ദുസംഘടനയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:  മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരളഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിത്.

മുസ്ലീംപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്

പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.