വോട്ടുമറിക്കല്‍ ;ബിജെപി സംസ്ഥാന പ്രസിഡന്റിനെ താഴെയിറക്കാന്‍

download (4)കോഴിക്കോട്: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്സുകാരില്‍ ഔദ്യോഗിക വിഭാഗം പലയിടങ്ങളിലും യുഡിഎഫിന് അനുകൂലമായി വോട്ട് മറിച്ചത് നിലവിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുളീധരനെ മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് സൂചന. ദേശീയ രാഷ്ട്രീയത്തിന്റെ അനുകൂല കാലാവസ്ഥയില്‍ ബിജെപിയുടെ മുഴുവന്‍ വോട്ടുകളും പാര്‍ട്ടിക്ക് ലഭിച്ചാല്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട നിലവിലവിലെ പ്രസിഡന്റിന് കാര്യങ്ങള്‍ എളുപ്പമാകുമെന്ന തിരിച്ചറിവാണ് ഔദ്യോഗിക വിഭാഗത്തെ എളുപ്പത്തില്‍ വോട്ട് മറിച്ച് നല്‍കുന്ന തീരുമാനത്തിലെത്തിച്ചത്.

മുളീധരന്‍ രണ്ടാമതും സംസ്ഥാന പ്രസിഡന്റാകുന്നതിന് ഇവര്‍ എതിരായിരുന്നു. ഈ വിവരം ബിജെപി നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അട്ടിമറിച്ചുവെന്നാണ് ആര്‍എസ്എസ്സിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാന്‍ ഇടനിലക്കാരനായി ചരടുവലിച്ചത് മുന്‍പ് ബേപ്പൂരിലും വടകരയിലും കോ-ലി-ബി സംഖ്യത്തിന്റെ സൂത്രധാരനായി നിന്നയാളാണെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ആര്‍എസ്എസ്സിലെ വിഭാഗീയത സംബന്ധിച്ച് തെളിവെടുക്കാനെത്തിയ നേതാക്കള്‍ക്ക് മുന്നിലാണ് വോട്ട് മറിക്കല്‍ ചര്‍ച്ചയായത്. തിരുവനന്തപുരത്തും കൊച്ചിയിലും തെളിവെടുപ്പ് നടത്തിയ നേതാക്കള്‍
ശനിയാഴ്ചയാണ് കോഴിക്കോട്ടെത്തിയത്. ആര്‍എസ്എസ് ദേശീയ ജന.സെക്രട്ടറി ഭയ്യാജി ജോഷിയും ജോ.ജനറല്‍ സെക്രട്ടറി ദത്താത്രയ കൊസന ബലേയുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ ഇരുവിഭാഗം നേതാക്കളും നിരവധി പരാതികള്‍ ഉന്നയിച്ചു. നിലവിലെ ബിജെപി പ്രസിഡന്റ് വി മുരളീധരനെതിരെ ആര്‍എസഎസ്സ് ഔദ്യോഗിക നേതൃത്വം ഉയര്‍ത്തിയ പ്രധാന പരാതി ഔഗദ്യോഗിക ചുമതലയില്ലാത്ത മുന്‍ നേതാക്കളായ സേതുമാധവന്റെയും ഗോപാല കൃഷ്ണന്റെയു ഹിതമനുസരിച്ചാണ് പ്രസിഡന്റ് വി മുളീധരന്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്.

ആര്‍എസ്എസ്സിന്റെ കേരളാ ഘടകത്തില്‍ രൂപപ്പെട്ട ഈ വിഭാഗിയത ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.