പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

Story dated:Wednesday October 28th, 2015,11 31:am

postal voteതിരു: തദ്ദേശഭരണ തിരഞ്ഞെടുപ്പ്‌ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്ക്‌ പോസ്റ്റല്‍ ബാലറ്റിന്‌ ബന്ധപ്പെട്ട വരണാധികാരിക്ക്‌ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു. ഇതനുസരിച്ച്‌ നവംബര്‍ രണ്ടിന്‌ നടക്കുന്ന തിരഞ്ഞെടുപ്പിന്‌ വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒക്‌ടോബര്‍ 31 വരെയും നവംബര്‍ അഞ്ചിന്‌ നടക്കുന്ന തിരഞ്ഞെടുപ്പിന്‌ വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ നവംബര്‍ രണ്ട്‌ വരെയും വൈകുന്നേരം മുന്ന്‌്‌ മണി വരെ ബന്ധപ്പെട്ട വരണാധികാരിക്ക്‌ മുമ്പാകെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.