Section

malabari-logo-mobile

ശുകപുരം അതിരാത്രം, കേരളത്തിലെ പത്തനാടിമാരെ ആദരിക്കല്‍ ചടങ്ങ്‌ ചരിത്രമായി

HIGHLIGHTS : എടപ്പാള്‍:ശുകപുരം അതിരാത്രം പത്തനാടിമാരെ ആദരിക്കല്‍ ചരിത്രമായി.ആദ്യമായിട്ടാണ്‌ കേരളത്തിലുളള പത്തനാടിമാരെ ആദരിക്കല്‍ ചടങ്ങ്‌ നടക്കുന്നത്‌.

edappal-sukapuram-athirathramഎടപ്പാള്‍:ശുകപുരം അതിരാത്രം പത്തനാടിമാരെ ആദരിക്കല്‍ ചരിത്രമായി.ആദ്യമായിട്ടാണ്‌ കേരളത്തിലുളള പത്തനാടിമാരെ ആദരിക്കല്‍ ചടങ്ങ്‌ നടക്കുന്നത്‌.ഇതിന്‌ മുന്‍മ്പ്‌ പലയാഗങ്ങളിലും അതിരാത്രങ്ങളിലും ആദരിക്കല്‍ ചടങ്ങിന്‌ നീക്കം നടന്നെങ്കിലും ഇതുണ്ടായില്ല.അതുകൊണ്ട്‌ തന്നെ ശുകപുരംത്ത്‌ നടന്ന പത്തനാടിമരെ ആദരിക്കല്‍ ചടങ്ങ്‌ കാണാന്‍ നൂറ്‌ കണക്കിന്‌ പേരാണ്‌ എത്തിയത്‌.95 വയസുളള പത്തനാടിമാര്‍ മുതല്‍ 32വയസുളള പത്തനാടിമാര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായിഎത്തിചേര്‍ന്നുയജ്ഞപന്തലിന്‌ സമീപത്ത്‌ നിന്ന്‌ താലം എന്നിവവയോടെയാണ്‌ ഇവരെ ആദരിക്കല്‍ ചടങ്ങ്‌ നടക്കുന്ന വേദിയിലേക്ക്‌ ആനയിച്ചത്‌.നെഡ്ഡത്ത്‌ ആര്യ അന്തര്‍ജനം ദീപപ്രാജ്വലനം നടത്തി.സാഹിത്യകാരി കെ.ബി.ശ്രീദേവി ആദരിക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ.കെ.എം.ജെ. നമ്പൂതിരി അധ്യക്ഷതവഹിച്ചു.നെഡ്ഡം ഭവത്രാതം നമ്പൂതിരി പത്തനാടിമാരെ പരിചയപ്പെടുത്തി.കുറങ്ങാട്ട്‌ വാസുദേവന്‍ സ്വാഗതവും കെ.രവി നന്ദിയും പറഞ്ഞു.നാരായണമംഗത്ത്‌ പാര്‍വ്വതിപത്തനാടി,നന്ദിക്കര നടുവത്ത്‌ ഉമാദേവി പത്തനാടി,വടക്കേടത്ത്‌ കപ്ലിങ്ങാട്ട്‌ പാര്‍വ്വതിപത്തനാടി,കുറുശാരൂര്‍ ശാന്തപത്തനാടി,നടുവില്‍ പഴേടത്ത്‌ രൂപവതി പത്തനാടി, വൈദികന്‍ പെരുമ്പടപ്പ്‌ കീഴെപെരുമ്പടപ്പ്‌ ദേവകിപത്തിനാടി,നന്ദിക്കര നടുവത്ത്‌ സാവിത്രി പത്തനാടി ,തെക്കിനിയേടത്ത്‌ കുത്തുളളി ഗൗരിപത്തനാടി, കവപ്രമാറാത്ത്‌ സാവിത്രിപത്തനാടി,ഭട്ടിപുത്തില്ലത്ത ധന്യ പത്തനാടി,അമേറ്റൂര്‍ കണ്ണത്ത്‌ ശ്രീദേവി പത്തനാടി,വൈദികന്‍ ചെറുമുക്കില്‍ ലീലപത്തനാടി,വൈദികന്‍ ചെറുമുക്കില്‍
ഹേമപത്തനാടി,ഭട്ടിപുത്തില്ലത്ത്‌ ശ്രീദേവിപത്തനാടി,തോട്ടുവമൂത്തേടത്ത്‌ സാവിത്രി പത്തനാടി,തവനൂര്‍ രമണി (സാവിത്രി ) പത്തിനാടി,പോതയേടത്ത്‌ ഉമാദേവിപത്തനാടി എന്നിവരാണ്‌ ആദരിക്കപ്പെട്ടത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!