ഉത്തരേന്ത്യയില്‍ ഭൂചലനം

Story dated:Tuesday May 12th, 2015,01 50:pm

earthquake-graphicന്യൂ ഡല്‍ഹി: ഡല്‍ഹി, ബംഗാള്‍, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. 60 സെക്കന്റ് നേരം നീണ്ടുനിന്ന ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു പ്രാഥമിക നിഗമനം.

ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം കൊച്ചിയിലും അനുഭവപ്പെട്ടു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറയുന്നു. പലരും കെട്ടിടങ്ങള്‍ക്കു പുറത്തിറങ്ങി നില്‍ക്കുകയാണ്.

ഭൂകമ്പമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ദില്ലി സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ലോക്‌സഭാ നടപടികള്‍ തടസപ്പെട്ടിട്ടില്ല. ഡല്‍ഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 7.1 ആണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിനു കിഴക്കുള്ള ഗിര്‍കോക് ആണു പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഉത്തരേന്ത്യയെ കുലുക്കിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.