Section

malabari-logo-mobile

സൗന്ദര്യം കൂട്ടാന്‍ കഴുതപ്പാല്‍; ലിറ്ററിന് 2000 രൂപ വില

HIGHLIGHTS : കഴുതപ്പാലിന് ഡിമാന്റ് കൂടുന്നു. സൗന്ദര്യം കൂട്ടാനും നവജാത ശിശുക്കള്‍ക്കും കഴുതപ്പാല്‍ നല്ലതാണെന്നവാര്‍ത്ത പരന്നതോടുകൂടിയാണ് കഴുതപ്പാലിന് ആന്ധ്രയില്...

14vjsub01_Mad_craze_864640eകഴുതപ്പാലിന് ഡിമാന്റ് കൂടുന്നു. സൗന്ദര്യം കൂട്ടാനും നവജാത ശിശുക്കള്‍ക്കും കഴുതപ്പാല്‍ നല്ലതാണെന്നവാര്‍ത്ത പരന്നതോടുകൂടിയാണ് കഴുതപ്പാലിന് ആന്ധ്രയില്‍ ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത്. ലിറ്ററിന് 2,000 രൂപ ക്രമത്തില്‍ വരെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവജാതശിശുക്കള്‍ക്കായുള്ള മരുന്നു നിര്‍മ്മാണത്തിനും ആസ്മ, ശ്വാസസംബന്ധിയായ മറ്റ് രോഗങ്ങള്‍ക്കും കഴുതപ്പാല്‍ ഗുണമാണെന്ന വാര്‍ത്ത പരന്നിരിക്കെയാണ് എന്തു വില കൊടുത്തും പാല്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറായിരിക്കുന്നത്.

കഴുതപാല്‍ വില്‍പ്പനയിലൂടെ ദിനം പ്രതി 7,00,800 രൂപ വരെ സമ്പാദിക്കുന്നവരുണ്ട്. ആവശ്യക്കാര്‍ ഗണ്യമായി വര്‍ദ്ധിച്ചതോടെ കഴുതപ്പാലിന്റെ വില ലിറ്ററിന് 2,000 രൂപ വരെ ഈടാക്കാനാണ് കച്ചവടക്കാര്‍ ഒരുങ്ങുന്നത്.

sameeksha-malabarinews

മുലപ്പാല്‍ പോലെ തന്നെ വളരെ ഏറെ ഔഷധമുള്ളതാണ് കഴുതപ്പാലെന്ന് വിശാഖപട്ടണത്തെ മൃഗ സംരക്ഷണ വിഭാഗം ഉദേ്യാഗസ്ഥരും വ്യക്തമാക്കുന്നു. ഈ പാലില്‍ കൊഴുപ്പും പ്രോട്ടീനും കുറവാണെന്നും ലാക്‌ടോസ് കൂടുതലാണെന്നും ഉദേ്യാഗസ്ഥര്‍ വ്യക്തമക്കുന്നു. ആന്ധ്രക്ക് പുറമെ ബംഗളൂരു,ചെന്നൈ എന്നീ നഗരങ്ങളിലും കഴുതപാലിന് വന്‍ ഡിമാന്റാണ് ഉള്ളത്. കാരണം ത്വക്കിന് തിളക്കവും മൃദുത്വവും നല്‍കാന്‍ കഴുതപാലിന് കഴിയുന്നു എന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!