പുകവലിശീലം ഒഴിവാക്കാന്‍ പറ്റിയ സമയം റംസാനെന്ന് ദോഹ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

Story dated:Monday May 22nd, 2017,12 14:pm

ദോഹ: പുകവലി ശീലം ഒഴിവാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം റംസാനാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്.എം.സി). പുകവലിക്കെതിരെ ശക്തമായ ബോധവത്കരണ പരിപാടികളാണ് എച്ച്എംസി റംസാനില്‍ സംഘടിപ്പിക്കുന്നത്.

പുകയിലെ ഉത്പന്നങ്ങളില്‍ നിന്നും രക്ഷനേടാനായി നൂറുകണക്കിന് ആളുകളാണ് എച്ച്എംസിയില്‍ ചികിത്സയ്ക്കായെത്തുന്നത്.

ആത്മീയതയിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് റംസാനെന്നും ഇതിന്റെ മൂല്യം മനസിലാക്കി പുകവലിക്കാര്‍ പുകവലി ശീലം പൂര്‍ണമായും ഉപേക്ഷിക്കണമെന്നും എച്ച്എംസി പുകവലി ക്ലിനിക് മേധാവി ഡോ.അഹമ്മദ് അല്‍ മുല്ല നിര്‍ദേശിച്ചു. പുകവലി ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും ചെറുക്കാനും കഴിയും.

പുകവലി സ്ഥിരമായി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും ക്ലിനിക്കില്‍ ലഭിക്കും.