Section

malabari-logo-mobile

‘സ്മാര്‍ട്ട് ഹോം’ സങ്കല്‍പ്പം പ്രവാര്‍ത്തികമാക്കി

HIGHLIGHTS : ദോഹ: 'സ്മാര്‍ട്ട് ഹോം' സങ്കല്‍പ്പം പ്രവാര്‍ത്തികമാക്കി മൊബൈല്‍ ഫോണിലൂടെ ഓഫിസിലിരുന്ന് വീട്ടിലെ കാര്യങ്ങള്‍ അറിയാന്‍ ഉരീദു തയ്യാറെടുക്കുന്നു

Untitled-1 copyദോഹ: ‘സ്മാര്‍ട്ട് ഹോം’ സങ്കല്‍പ്പം പ്രവാര്‍ത്തികമാക്കി മൊബൈല്‍ ഫോണിലൂടെ ഓഫിസിലിരുന്ന് വീട്ടിലെ കാര്യങ്ങള്‍ അറിയാന്‍ ഉരീദു തയ്യാറെടുക്കുന്നു. ഉരീദു വികസിപ്പിച്ചെടുക്കുന്ന സ്മാര്‍ട്ട് ഹോം ആപ്ലിക്കേഷനിലൂടെ വ്യത്യസ്ത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവും.
ആപ്ലിക്കേഷന്‍ ഉപയോക്താവിനെ വീട്ടിലെ വാതിലടച്ചിട്ടുണ്ടോ, ആരെങ്കിലും അകത്തേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാവും. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യാമറാ സൗകര്യത്തിലൂടെ വീട്ടിലെ അംഗങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ഉപയോക്താവിന് മനസ്സിലാക്കാനാവും. മാത്രമല്ല, നേരത്തെ തയ്യാറാക്കിവെച്ച മുന്നറിയിപ്പ് സാങ്കേതികതകള്‍ ഉപയോഗപ്പെടുത്താനുമാവും. വീടിന്റെ വാതില്‍ ആരെങ്കിലും തുറന്നാലോ തുറക്കാന്‍ ശ്രമിച്ചാലോ മൊബൈലില്‍ വിവരം ലഭിക്കുമെന്ന് മാത്രമല്ല, അയാളുടെ ഫോട്ടോയും ലഭ്യമാകും.
നിലവില്‍ നിരവധി വീടുകളില്‍ ഓട്ടോമാറ്റിക് സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ചേര്‍ത്ത് സ്മാര്‍ട്ട് ഫോണില്‍ ലഭിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നതെന്ന് പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് ഉരീദുവിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിവരം നല്കി.
സ്മാര്‍ട്ട് ഹോമില്‍ നെക്സ്റ്റ് ജനറേഷന്‍ ടി വിയും അതുവഴി ഷോപ്പിംഗിനും ഉരീദു ആപ്ലിക്കേഷന്‍ വഴിയൊരുക്കുന്നുണ്ട്. ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഉടന്‍ ബില്ലടക്കാനും മാസാവസാനം പണം നല്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. മാത്രമല്ല, ടി വി കാണുന്നതിന് അനുസരിച്ച് മാത്രം തുക അടച്ചാല്‍ മതിയാകും. മികച്ച ബാന്റ് വിഡ്ത്ത് ലഭ്യമാകുന്നതിന് ഒരു മാസത്തേക്കോ ഒരു ദിവസത്തേക്കോ പണം നല്‌കേണ്ടതില്ല.
ഫോണ്‍ ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാനും സാധിക്കും. കാറിന്റെ ഡോര്‍ തുറക്കാനും അടക്കാനും മാത്രമല്ല, കാറിനകത്തെ എ സിയുടെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യാനും ഓഫാക്കാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകാന്‍ ഏറെ വൈകുമെന്ന് കരുതേണ്ടതില്ല. അടുത്ത ഭാവിയില്‍ തന്നെ ഇത്തരം ആപ്ലിക്കേഷനുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഉരീദു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!