ചെട്ടിപ്പടിയില്‍ അമിട്ടുപൊട്ടിച്ച വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌

12_pgi-1 copyപരപ്പനങ്ങാടി: ഉത്സവപറമ്പില്‍ നിന്നും പൊട്ടാതെ കിടന്നിരുന്ന അമിട്ട്‌ വീട്ടില്‍ കൊണ്ടു വന്ന്‌ പൊട്ടിച്ച വിദ്യാര്‍ത്ഥിക്ക്‌ ഗുരതരപരിക്ക്‌. അരിയല്ലൂര്‍ എംവിഎച്ച്‌എസ്‌എസ്‌ സ്‌കൂളിലെ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി എം നാഫില്‍ അമീനാ(12) ണ്‌ഗുരുതരമായി പരിക്കേറ്റത്‌.

ഗുരുതരമായി പരിക്കേറ്റ നാഫിലിനെ കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ചെട്ടിപ്പടിക്കടുത്തുള്ള അമ്പലപറമ്പില്‍ നിന്നാണ്‌ പൊട്ടാതെ കിടന്ന അമിട്ട്‌ കിട്ടിയത്‌. ഇത്‌ വീട്ടില്‍ കൊണ്ടുവന്ന്‌ പൊട്ടച്ചപ്പോഴാണ്‌ അപകടമുണ്ടായത്‌.

Share news
error: Content is protected !!
Scroll to Top