ഫെയ്‌സ്‌ അക്കാദമി ഉദ്‌ഘാടനം

10857915_764062343685200_8007451981826707225_nപരപ്പനങ്ങാടി :ശാരീരിക വിഷമങ്ങള്‍കൊണ്ട്‌ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടി വന്നവര്‍ക്കായി തൊഴില്‍പരിശീലനം നല്‍കാന്‍ പരപ്പനങ്ങാടിയില്‍ ഫെയ്‌സ്‌ അക്കാദമിക്ക്‌ തുടക്കമാകുന്നു.

ഡിസംബര്‍ 14 ന്‌ രാവിലെ 10 മണിക്ക്‌ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ അക്കാദമിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഫെയ്‌സ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ സപ്‌തംബറില്‍ നടത്തിയ പാരാപ്ലീജിയ ക്യാമ്പില്‍ പങ്കെടുത്തവരും പരപ്പനങ്ങാടിയിലും പരിസരപ്രദേങ്ങളിലും ഉള്ളവരുമായിരിക്കും പരിശീലനത്തിനെത്തുക. ഓരോ വിദ്യാര്‍ത്ഥിക്കും കഴിയുന്ന കാര്യങ്ങള്‍ കണ്ടെത്തിയായിരിക്കും ഓരോരുത്തരെയും പരിശീലിപ്പിക്കുകയെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പി ഒ മുഹമ്മദ്‌ നയിം, അഡ്വ.മുഹമ്മദ്‌ ഹനീഫ, ആലിബാപ്പു എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top