ഖത്തറില്‍ പലയിടങ്ങളിലും മഴപെയ്‌തു

Qatar copyദോഹ: ഖത്തറിനെ കുളിരണിയിച്ചുകൊണ്ട് ഇന്നലെ രാവിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ബഹറൈനില്‍ നിന്നും സഊദിയുടെ കിഴക്കന്‍ ഭാഗത്തുനിന്നുമുള്ള മഴ മേഘങ്ങള്‍ ഖത്തറിലേക്ക് നീങ്ങിയതായും ഇന്നും നാളെയുമായി മഴ പെയ്യാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കാലാവസ്ഥ സ്ഥിരമായ അവസ്ഥയിലായിരിക്കില്ലെന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി.

മഴയുണ്ടാല്‍ നേരിടാനുള്ള അടിയന്തര നടപടികള്‍ രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികള്‍ സ്വീകരിച്ചിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തും. റോഡുകളിലും വീടുകള്‍ക്കു സമീപവും തുറസായ സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയോ മഴവെള്ളവുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ അധികൃതരെ സഹായത്തിനായി വിളിക്കാം. ഇതിനായി എമര്‍ജന്‍സി ടെലിഫോണ്‍ നമ്പരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദോഹ മുനിസിപ്പാലിറ്റി-55333253, 557 07799, 55430878, 55341145,4434 7311, 44348867/8/9. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി- 30526816, 30 526818, 30526841,32292444, 442 66112, 44264791. അല്‍ വഖ്‌റ മുനിസിപ്പാലിറ്റി- 55482183, 77191198, 55083000, 44264158, 44264157. ഉംസലാല്‍ മുനിസിപ്പാലിറ്റി- 55552775, 5512009, 44784118, 44789432. അല്‍ഖോര്‍-അല്‍ തഖീറ മുനിസിപ്പാലിറ്റികള്‍- 55095111, 55576444, 66696449, 55894752, 44266891. അല്‍ ദായേന്‍ മുനിസിപ്പാലിറ്റി- 55691712, 55808077, 30060504, 44729643. അല്‍ ശമാല്‍ മുനിസിപ്പാലിറ്റി- 55077550, 55400888, 55218520, 55866448, 55574166, 55187177, 55809393, 44264561, 44264562, 44264503, 44264502, 44266907. മുനിസിപ്പാലിറ്റികളുടെ പേരും ടെലിഫോണ്‍ നമ്പരും ഉള്‍പ്പെടുത്തി രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളക്കെട്ടോ മറ്റോ ഉണ്ടായാല്‍ വിവരം അറിയിച്ചാല്‍ കാലതാമസമില്ലാതെയെത്തി വെള്ളം നീക്കം ചെയ്യും.