Section

malabari-logo-mobile

ഉപരോധം ഏര്‍പ്പെടുത്തിയവരേക്കാള്‍ സാമ്പത്തികമായി തങ്ങള്‍ മുന്നില്‍;ഖത്തര്‍ ധനമന്ത്രി

HIGHLIGHTS : ദോഹ: തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയവരേക്കാള്‍ സാമ്പത്തികമായി ഏറെ മുന്നിലാണ് ഖത്തര്‍ എന്ന് ധന കാര്യ മന്ത്രി അലി ശരീഷ് അല്‍അമ്മാദി വ്യക്തമാ...

ദോഹ: തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയവരേക്കാള്‍ സാമ്പത്തികമായി ഏറെ മുന്നിലാണ് ഖത്തര്‍ എന്ന് ധന കാര്യ മന്ത്രി അലി ശരീഷ് അല്‍അമ്മാദി വ്യക്തമാക്കി. ഇക്കാര്യം സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കികഴിഞ്ഞതായും മന്ത്രി പറഞ്ഞു. യു എ ഇയേക്കാള്‍ 40 ശതമാനം അധികം വര്‍ദ്ധനവാണ് ഖത്തറിനുള്ളത്.

സാമ്പത്തിക മേഖലയില്‍ അതിവേഗം വളര്‍ച്ച പ്രാപിച്ചുവരുന്ന രാജ്യമാണ് ഖത്തര്‍. തങ്ങള്‍ ആക്രമിക്കപ്പെടുന്ന രാജ്യത്തിന്റെ ഒപ്പമാണെന്ന ജര്‍മനിയുടെ പ്രതികരണം സ്വാഗതാര്‍ഹമാണെന്നും അലി ശരീഫ് അഭിപ്രായപ്പെട്ടു.

sameeksha-malabarinews

ലണ്ടനിൽ നിരവധി മേഖലയിലാണ്ഖ ത്തർ ഇൻവെസ്​റ്റ്മെൻ്റ് അതോറിറ്റി നിക്ഷേപനം നടത്തിയിരിക്കുന്നത്. ചാർഡ്, കാനറി, വാർഫ്, ഹാർവൂഡ്, മുൻ ഒളിമ്പിക് ഗ്രാമം തുടങ്ങിയവയെല്ലാം ഖത്തറിെൻ്റ അധീനതിയിലാണുളളത്.ഖത്തറുമായി സഹകരിക്കുന്ന കമ്പനികൾക്ക് മുൻപിൽ യു.എ.ഇയോ ഖത്തറോ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ  ഈ കമ്പനികൾ ഖത്തറിന് മുൻഗണന നൽകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!