മൈദറിലെ ഫാത്തിമ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം.

343104-Fire-1330492753-125-640x480ദോഹ: മൈദറിലെ ഫാത്തിമ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടിച്ചത്.
സിവില്‍ ഡിഫന്‍സ് അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്. ആളുകളെ പെട്ടെന്ന് ഒഴിപ്പിച്ചതിനാല്‍ അപകടമൊന്നുമുണ്ടായില്ല.
സൂപ്പര്‍ മാര്‍ക്കറ്റും ഹൗസ് ഹോള്‍ഡ് ഇനങ്ങളുമടങ്ങുന്ന ഒന്നാം നില ഏതാണ്ട് കത്തിനശിച്ചിട്ടുണ്ട്. നിരവധി സാധനങ്ങള്‍ നശിച്ചതായി അധികൃതര്‍ അറിയിച്ചു.
ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടം വരുമെന്നാണ് കരുതുന്നത്. എ സിയില്‍ നിന്നാണ് തീ പടര്‍ന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. രാത്രി എട്ട് മണിയോടെയാണ് തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞത്.