ദോഹയില്‍ ഈ വര്‍ഷം കനത്തചൂട്‌;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

downloadദോഹ: എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് ഈ വര്‍ഷം ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ ചൂടും ചൂടുകാലവും കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ വര്‍ഷത്തെ ചൂട് സെപ്തംബര്‍ വരെ തുടരാനാണ് സാധ്യത.
പെസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനം കാലാവസ്ഥയെ ബാധിക്കും. കിഴക്കന്‍, ദക്ഷിണാഫ്രിക്കകളിലും ഏഷ്യയിലും ഗള്‍ഫ് മേഖലയിലും താപനില വര്‍ധിപ്പിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു