ദോഹയില്‍ കാറുകള്‍ വില്‍പ്പന നടത്തുമ്പോള്‍ സമ്മതപത്രം ഒപ്പിട്ട്‌ വാങ്ങണം

Story dated:Tuesday June 30th, 2015,03 01:pm

downloadദോഹ: കാറുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ഉപഭോക്താവില്‍ നിന്നും സമ്മതപത്രം ഒപ്പിട്ട് വാങ്ങണമെന്ന് സാമ്പത്തിക- വാണിജ്യ മന്ത്രാലയം കാര്‍ ഏജന്‍സികള്‍ക്കും ഷോറൂമുകള്‍ക്കും നിര്‍ദ്ദേശം നല്കി.

വില്‍പ്പനയ്ക്ക് മുന്നോടിയായി വാഹനത്തില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ബോധ്യപ്പെടുത്തിയ ശേഷമായിരിക്കണം സമ്മതപത്രം വാങ്ങേണ്ടതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ഷോറൂമുകള്‍ തയ്യാറാകണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ഷോറൂമുകള്‍ കബളിപ്പിച്ചതായുള്ള കാറുടമകളുടെ പരാതി ഉപഭോക്തൃ സംരക്ഷണ വകുപ്പില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

കാറിന് നടത്തിയ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് അത് വാങ്ങാന്‍ എത്തിയ ആളെ ബോധ്യപ്പെടുത്തി പരാതിയും നിയമ നടപടികളും ഒഴിവാക്കാന്‍ കാര്‍ വില്‍പ്പന ഷോറൂമുകള്‍ തയ്യാറാകണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

: , ,