Section

malabari-logo-mobile

ദോഹയില്‍ തൊഴിലാളികളുടെ ശമ്പളം 18 ാം തിയ്യതിമുതല്‍ ബാങ്കുകള്‍ മുഖേനയാക്കുന്നു

HIGHLIGHTS : തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കുകള്‍ മുഖേന നല്‍കാന്‍ ആവിഷ്‌കരിച്ച വേതന സംരക്ഷണ സംവിധാനം പതിനെട്ടാം തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. അതിനുശേഷം സ്...

Qatar-migrant-workers-010ദോഹ: തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കുകള്‍ മുഖേന നല്‍കാന്‍ ആവിഷ്‌കരിച്ച വേതന സംരക്ഷണ സംവിധാനം പതിനെട്ടാം തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും.

അതിനുശേഷം  സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ബാങ്കുകള്‍ മുഖേനയായിരിക്കും. എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ ഭേദഗതി നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. വേതന സംരക്ഷണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ തൊഴിലാളികളുടെ വിശദമായ വിവരങ്ങള്‍ തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

sameeksha-malabarinews

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ സഹകരണത്തോടെ തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതന സംരക്ഷണ സംവിധാനത്തില്‍ നിരവധി ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങള്‍ പങ്കാളികളായിട്ടുണ്ട്. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പാക്കുന്നുണ്ടോയെന്നത് സംബന്ധിച്ച നിരീക്ഷണച്ചുമതല തൊഴില്‍ മന്ത്രാലയത്തിനാണ്. ഇതിനായി മന്ത്രാലയത്തില്‍ പ്രത്യേക നിരീക്ഷണ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.

വേതന സംരക്ഷണ സംവിധാനം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

നിശ്ചിത സമയത്തിനുള്ളില്‍ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ശമ്പളം മാറ്റി അനുവദിക്കാത്ത തൊഴിലുടമയ്ക്ക് ഒരുമാസം തടവോ രണ്ടായിരം മുതല്‍ ആറായിരം റിയാല്‍വരെ പിഴയോ രണ്ടും കൂടിയോ ചുമത്തും.

2004ലെ 14-ാംനമ്പര്‍ തൊഴില്‍ നിയമത്തിലെ 66, 145-ാം വകുപ്പുകളാണ് ഭേദഗതി ചെയ്ത് വേതന സംരക്ഷണ സംവിധാനം നടപ്പാക്കുന്നത്. പുതിയ സംവിധാനം നടപ്പാക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ ആറുമാസത്തെ സാവകാശ കാലാവധി ഈ മാസം 17ന് അവസാനിക്കും. ഭേദഗതി നിയമം യാഥാര്‍ഥ്യമാകുന്നതോടെ  ജി സി സിയില്‍ പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും അക്കൗണ്ടിലൂടെ  ശമ്പളം ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഖത്തര്‍ മാറും.

നിയമം നടപ്പാക്കിയ ആദ്യരാജ്യം യു എ ഇയാണ്.  കഴിഞ്ഞ ജൂലായ് മാസം നടന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ നിയമത്തിലെ 66, 145-ാം വകുപ്പുകള്‍ ഭേദഗതിചെയ്ത് വേതന സംരക്ഷണ സംവിധാനത്തിന്റെ കരട് നിയമം പാസാക്കിയത്.

ജനുവരി ആദ്യം ചേര്‍ന്ന മന്ത്രിസഭായോഗം അന്തിമ ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കി. അമീറിന്റെ അംഗീകാരത്തെ തുടര്‍ന്ന് ഫെബ്രുവരി 17ന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഭേദഗതി നിയമം നടപ്പാകുന്നതോടെ രാജ്യത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ വാര്‍ഷിക, പ്രതിമാസ കരാര്‍ വ്യവസ്ഥകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള വേതനം ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണം.

ഇതിനായി കമ്പനികള്‍ക്ക് നിലവിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാമോ അതോ പുതിയ അക്കൗണ്ട് തുടങ്ങണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുപോലെതന്നെ തൊഴിലാളികള്‍ക്ക് സ്വന്തമായി ഇഷ്ടമുള്ള ബാങ്കില്‍ വേതന സംരക്ഷണ സംവിധാനത്തിനുള്ള അക്കൗണ്ട് തുറക്കാമോ അതോ തൊഴില്‍ മന്ത്രാലയമാണോ നിര്‍ദേശിക്കേണ്ടത് എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. എല്ലാമാസവും ആദ്യത്തെ ആഴ്ച അവരവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണമെന്നതാണ് വ്യവസ്ഥ.

ബാങ്കുകള്‍ക്കു പുറമെ ഫോറിന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളിലൂടെയും ശമ്പളം നല്‍കാനാവുമോയെന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും വേതന സംരക്ഷണ സംവിധാനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!