ദിവ്യ ഉണ്ണിയും മടങ്ങിവരുന്നു

devya unniമഞ്ജു വാര്യര്‍ക്ക് പിന്നാലെ ഇതാ ദിവ്യ ഉണ്ണിയും മടങ്ങിവരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണി കേരളത്തിലെത്തിയപ്പോഴാണ് തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കിയത്.

വിവാഹ ശേഷം അഭിനയം നിര്‍ത്തിയതല്ലെന്നും താമസം മാറ്റിയ സാഹചര്യത്തില്‍ അഭിനയവും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ വിട്ടു നില്‍ക്കുകയായിരുന്നെന്നും ദിവ്യ പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുമെന്നും മഞ്ജുവാര്യര്‍ നടത്തിയ ശക്തമായ തിരിച്ചുവരവ് പ്രചോദനമായെന്നും ദിവ്യ പറഞ്ഞു. വിവാഹ ശേഷം സിനിമ വിട്ട ദിവ്യ ഏഷ്യനെറ്റിന്റെ അമേരിക്കയില്‍ നിന്നുള്ള ഒരു ഷോയില്‍ അവതാരകയായി എത്തിയിരുന്നു.

2013 ല്‍ റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് അതിഥി താരമായി ദിവ്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തിനവരികയാണ് ദിവ്യ ഉണ്ണി.
——–