ജില്ലാ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ താല്‌പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക

Untitled-1 copyകോട്ടക്കല്‍: ഒതുക്കുങ്ങല്‍ ബാസ്‌കോ ക്ലബ്ബ്‌ മലപ്പുറം ജില്ലാ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 27 ന്‌ ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അസോസിയേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ടീമുകള്‍ അസോസിയേഷന്റെ യോഗ്യത സര്‍ട്ടിഫിക്കറ്റ്‌ സഹിതം രാവിലെ എട്ടിന്‌ ഗ്രൗണ്ടിലെത്തണം. 01-01-1995 ന്‌ ശേഷം ജനിച്ചവര്‍ക്ക്‌ പങ്കെടുക്കാം.

ജനുവരി 10 മുതല്‍ 17 വരെ ഇടുക്കി മൂലമറ്റത്ത്‌ നടക്കുന്ന സംസ്ഥാന യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള മലപ്പുറം ജില്ലാ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ തിരെഞ്ഞെടുക്കും. 99 95 351 354, 94 46 671 096