ദേശാഭിമാനിയിലെ സൂര്യ ഗ്രൂപ്പ് പരസ്യത്തിനെതിരെ സിപിഎം എംഎല്‍എ ബാബു എം പാലശ്ശേരി

chakku copyപാലക്കാട്:  ചോര മണക്കുന്ന ചാക്ക് രാധാകൃഷണന്റെ പണം ദേശാഭിമാനിക്ക് വേണ്ടായിരുന്നു എന്ന് അണികള്‍ ആത്മഗതം നടത്തുമ്പോള്‍, അതിനെ ന്യായികരിച്ച് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജന്‍ മാധ്യമങ്ങളോട് കയര്‍ക്കുമ്പോള്‍, കുന്ദംകുളം എംഎല്‍എയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി ദേശാഭിമാനി നിലപാടിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുലൂടെ രംഗത്ത്.

ഫെയ്‌സ് ബുക്കിലെ തന്റെ വാളിലെഴുതിയ കുറിപ്പിലാണ് ബാബു എം പാലിശ്ശേരി തന്റെ നിലപാട് വ്യക്തമാക്കിയത്.

അത് ഒഴിവാക്കാമായിരുന്നു……
ആവേശം ആകാശത്തോളം ഉയർന്നുനിന്ന നിമിഷത്തിൽ സ്വയം തകർന്നു ഒരു ഗർത്തത്തിലേക്ക് നിപതിച്ചപോലെ…..നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തല കുംബിട്ടു നിൽക്കേണ്ടി വന്ന പോലെ ….
നമ്മുടെതുപോലുള്ള ഒരു വലിയ പ്രസ്ഥാനം ആരുടേയും ചാക്കിൽ വീഴാൻ പാടില്ലായിരുന്നു.
എനിക്ക് ലജ്ജ തോന്നുന്നു.

chakഈ കുറിപ്പിനോട് വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളി്ല്‍ വന്നുകൊണ്ടിരിക്കുന്നത്. എംഎല്‍എയെ അനുകൂലിക്കുന്ന കമന്റുകളെ കൂടാതെ അപക്വമായ കമ്ന്റ് എ്ന്നും ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. വരു ദിവസങ്ങളില്‍ ഈ കുറിപ്പും സിപിഎം രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്നുറപ്പ്.

https://www.facebook.com/babumpalissery.mla