ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന (45) നിര്യാതയായി

കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന (45) നിര്യാതയായി. അത്താണി സൗത്ത് അടുവാശേരിയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. സംസ്‌ക്കാരം ഇന്ന് രാത്രി ഏഴിന്.