ദേശാഭിമാനിയിലെ ലേഖനത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ ജി സുധാകരന്‍

ആലപ്പുഴ:  കണ്‍സ്യൂമര്‍ഫെഡിനെ കുറിച്ച് കഴിഞ്ഞ ദിവസം വന്ന ലേഖനത്തെ കുറി്ച്ച് വിമര്‍ശനവുമായി മുന്‍ സഹകരണമന്ത്രി ജി സുധാകരന്‍ രംഗത്ത്. കണ്‍സ്യൂമര്‍ ഫെഡ് വിജയഗാഥ തുടങ്ങിയത് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് താന്‍ സഹകരണമന്ത്രിയായിരുന്നപ്പോഴാണെന്നും ദേശാഭിമാനിയില്‍ പറയുന്നപോലെ കഴിഞ്ഞ വര്‍ഷം അല്ലെന്നും ജി സുധാകരന്‍ പറയുന്നു.

ഇക്കാര്യം ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ദുര്‍വ്യാഖ്യാനത്തിന് ഇട കൊടുക്കുന്ന വിധം നല്‍കിയത് ഓട്ടും ശരിയായില്ല എ്‌നും തന്റെ ഫെയ്‌സ് ബുക്ക് വാളില്‍ കുറിച്ചിട്ടുണ്ട്.
പാലക്കാട് പാര്‍ട്ടി പ്ലീനം നടന്ന ദിവസം പുറത്തിറങ്ങിയ ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയതിനെതിരെ കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി തന്റെ ഫേസ് ബുക്ക് വാളി്ല്‍ പ്രതികരിച്ചിരുന്നു.

g-sudakaran