ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ കാറുകള്‍ക്ക് നിരോധനം.

ദില്ലി: ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. ഫെബ്രുവരി മുതല്‍ നാലുമസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.  ​പ്രദേശത്തെ തിരക്ക്​ കുറക്കുന്നതിന്​ വേണ്ടിയാണ്​ പുതിയ നീക്കം.ചരിത്ര പ്രസിദ്ധമായ മാർക്കറ്റിലെ മധ്യഭാഗത്തും ഉൾവശങ്ങളിലും പ്രവേശനം ഇനി കാൽനടയാത്രക്കാർക്ക്​ മാത്രമാക്കാനാണ്​ കേന്ദ്ര സർക്കാറി​െൻറ ആലോചന.

കേന്ദ്ര നഗരവികസന വകുപ്പ്​ മന്ത്രി വെങ്കയ്യ നായിഡു പദ്ധതിക്ക്​ അംഗീകാരം നൽകി. കൊണാട്ട്​ പ്ലേസി​ലേക്ക്​ വരുന്ന കാറുകൾ ശിവാജി സ്​റ്റേഡിയം, ബാബ ഖരക്​ സിങ്​ മാർഗ്​, പാലിക ബസാർ എന്നിവിടങ്ങളിൽ​ പാർക്ക്​  ചെയ്​തതിന്​ ശേഷം ഷട്ടിൽ സർവീസ്​ ഉപയോഗപ്പെടുത്തി െകാണാട്ട്​ പ്ലേസി​ലെത്തണം.

കാറുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയതിന്​ ശേഷം കോണാട്ട്​ പ്ലേസിലെ ​ട്രാഫിക്​ സംബന്ധിച്ച്​ വിലയിരുത്തൽ നടത്തു​െമന്നും അധികൃതർ അറിയിച്ചു. െകാണാട്ട്​ പ്ലേസിലെത്തുന്ന ആളുകളുടെയും കച്ചവടക്കാരുടെയും അഭിപ്രായം കൂടി പരിഗണിച്ചാവും പദ്ധതി നീട്ടാനുള്ള തീരുമാനം സർക്കാർ എടുക്കുക. െകാണാട്ട്​  പ്ലേസിനെ തിരക്ക്​ കുറവും അപകടരഹിതവും കുറ്റകൃതങ്ങളില്ലാത്ത മേഖലയാക്കാനും വെങ്കയ്യ നായിഡുവി​െൻറ നിർദേശമുണ്ടെന്നും ഉദ്യോഗസ്​ഥർ പറഞ്ഞു.

​ എകദേശം 3,172 കാറുകൾ ശിവാജി സ്​റ്റേഡിയത്തിൽ പാർക്ക്​ ചെയ്യാവുന്നതാണ്​. എന്നാൽ മറ്റ്​ രണ്ടിടങ്ങളും കൂടി ആകെ 1088 കാറുകൾക്ക്​ മാത്രമേ പാർക്ക്​ ചെയ്യുവാൻ സാധിക്കുകയുള്ളു. പാർക്കിങ്​ സ്​ഥലങ്ങളിൽ നിന്ന്​ െകാണാട്ട്​ ​​ പ്ലേസിലേക്ക്​ പോകാൻ ബാറ്ററി ഉപയോഗിച്ച്​ സഞ്ചരിക്കുന്ന വാഹനങ്ങളും വാടകക്ക് ലഭിക്കുന്ന സൈക്കിളുകളും ലഭ്യമാക്കുമെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്​.