പ്രസവത്തിനിടെ സ്‌ത്രീ മരിക്കാനിടയായ സംഭവം മൂന്നിയൂര്‍ നഴ്‌സിങ്‌ ഹോം അധികൃതരെ വിചാരണ ചെയ്യും

മലപ്പുറം: മൂന്നിയൂരിലെ സ്വകാര്യ നെഴ്‌സിങ്‌ ഹോമില്‍ പ്രസവാനന്തരം സ്‌ത്രീ മരിക്കാനിടയായ കേസില്‍ മൂന്ന്‌ മക്കള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന പരാതിയില്‍ ന്യൂനപക്ഷകമ്മീഷന്‍ ആശുപത്രി അധികൃതരെ വിചാരണ നടത്തും. മാര്‍ച്ച്‌ മൂന്നിന്‌ നടക്കുന്ന സിറ്റിങിലാണ്‌ വിചാരണ നടക്കുക
മലപ്പുറത്ത്‌ വെച്ച്‌ വ്യാഴാഴ്‌ച നടന്ന സംസ്ഥാന ന്യൂനപക്ഷകമ്മീഷന്റെ സിറ്റിങ്ങിലാണ്‌ ഈ പരാതി പരിഗണിച്ചത്‌.


ഏആര്‍ നഗര്‍ സ്വദേശി ചെമ്പന്‍ ജാഫറിന്റെ ഭാര്യ തട്ടാന്‍കണ്ടി സീനത്ത്‌ ആണ്‌ പ്രസവാനന്തര ചികിത്സക്കിടെ മരിച്ചത്‌. ഈ മരണത്തിലെ ദൂരൂഹത നീക്കണമന്നാവിശ്യപ്പെട്ട്‌ ജനങ്ങള്‍ സര്‍വ്വ കക്ഷി ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച്‌ സമരപരിപാടികള്‍ നടത്തിവരികായണ്‌.mooniyoor nursing home

കുഞ്ഞ്‌ കിടക്കുന്ന ദ്രാവകം പ്രസവ സമയത്ത്‌ രക്തക്കുഴലിലൂടെ കയറി ശ്വാസകോശത്തില്‍ തടസ്സമുണ്ടാക്കിയതാണ്‌ മരണ കാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഡോക്‌ടര്‍ ഹാജരാക്കിയിട്ടുണ്ട്‌.
മലപ്പുറം കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ.കെ.പി. മറിയുമ്മ, അഡ്വ.വി.വി. ജോഷി എന്നിവര്‍ പങ്കെടുത്തു.