സ്‌ത്രീയുടെ മരണം :പരപ്പനങ്ങാടിയിലെ സ്വകാര്യആശുപത്രിക്കെതിരെ പരാതി

parappanangadi malabarinewsപരപ്പനങാടി :അസുഖത്തിന്‌ ചികിത്സക്കായെത്തിയ സ്‌ത്രീ മരിക്കാനിടിയായ സംഭവന്‌ ഡോക്ടര്‍ക്കെതിരെ നഷ്ടപരിഹാരം ആവിശ്യപ്പെട്ട്‌ ബന്ധുക്കള്‍ ഉപഭോക്തകോടതിയില്‍ പരാതി നല്‍കി. ചെട്ടിപടി പരപ്പനങ്ങാടി റോഡില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ്‌ പരാതി..

പരാതിയില്‍ പറയുന്നതിങ്ങനെ കഴിഞ്ഞ സെപ്‌റ്റംബര്‍ രണ്ടാം തിയ്യതി അരിയല്ലുര്‍ കുന്നപ്പള്ളി പതിനെട്ടാം വീട്ടില്‍ ഹരിദാസന്റെ ഭാര്യ കോമള(54)ത്തെ അസുഖത്തെ തുടര്‍ന്ന്‌ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയില്‍ വ്യത്യാസവും, ഹൃദയസംബന്ധമായ പ്രശനങ്ങള്‍ ഉണ്ടെന്നും പരിശോധനയില്‍കണ്ടെത്തിയിട്ടും അഡ്‌മിറ്റ്‌ ചെയ്യാതെയും ബന്ധുക്കളോട്‌ ഗൗരവം പറഞ്ഞ്‌ മനസ്സിലാക്കാതെയും മടക്കിയയച്ചെന്ന്‌ ബന്ധുക്കള്‍ പറയുന്നു

തുടര്‍ന്ന മരുന്നു കഴിച്ചിട്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന വീണ്ടും ആശുപത്രിയില്‍ കാണിച്ചപ്പോളാണ്‌ മെഡിക്കല്‍ കോളേജിലേക്ക്‌ റഫര്‍ ചെയ്‌തത്‌. മെഡിക്കല്‍ കോളേജില്‍ വെച്ച്‌ കോമളം മരിക്കുകയായിരുന്നു. രോഗിക്ക്‌ ഗുരതരമായ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നെന്നും ഒരു ദിവസം മുന്‍പ്‌ ആവിശ്യമായ ചിക്ത്‌സ നടത്തിയിരുന്നെങ്ങില്‍ ആരോഗ്യസ്ഥിതി മോശമാകില്ലെന്ന്‌ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.

പത്ത്‌ ലക്ഷം നഷ്ടപരിഹാരം ആവിശ്യപെട്ടാണ്‌ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്‌.