ചൈനയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ 98 മരണം

ബെയ്‌ജിംഗ്‌: ചൈനയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ വിവിധ പ്രദേശങ്ങളിലായി 98 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ്‌ കൊടുങ്കാറ്റും പേമാരിയും കനത്തനാശം വിതച്ചത്‌. 800 ഓളം പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌.

125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നത്. അരനൂറ്റാണ്ടിനിടയില്‍ ചൈനയില്‍ വീശിയടിച്ച ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാണിതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്് പറഞ്ഞു. യാംങ്‌ചെംഗ് സിറ്റിയിലും ഫുനിംഗ്, ഷെയാംഗ് കൗണ്ടികളിലെ നിരവധി പട്ടണങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഈ മാസം 18നുശേഷം തെക്കന്‍ ചൈനയിലെ പത്തു മേഖലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ 6800വീടുകള്‍ക്കു നാശം സംഭവിച്ചു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് 4,600,00 പേരെ സുരക്ഷിത മേഖലകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.