ബഹറൈന്‍ ആസ്ഥാനമായ സംയുക്ത സമുദ്രസേന രണ്ടര ടണ്‍ മയക്കുമരുന്ന് പിടികൂടി

മനാമ:  അറബിക്കടലില്‍ പരമ്പരാഗത ബോട്ടുകളില്‍ ഒളിച്ചുകടത്തുകയായിരുന്ന രണ്ടരടണ്‍ മയക്കുമരുന്ന് പിടികൂടി. ബഹറൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യസേന(സിടിഎഫ്) യുടെ ഭാഗമായ ഫ്രഞ്ച് യുദ്ധക്കപ്പല്‍ ലാഫിയെറ്റയാണ് ബോട്ടുകളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

അന്താരാഷ്ട്ര സമുദ്രപരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്.
കടല്‍ക്കൊള്ളയും, കടലിലൂടെയുള്ള ഭീകരപ്രവര്‍ത്തനവും തടയുന്നതിനാണ് സംയുക്ത സമുദ്രസേന രൂപീകരിച്ചിരിക്കുന്നത്.