കോടിയേരി സെക്രട്ടറിയാകും

kodiyeriആലപ്പുഴ: സിഐഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തേക്കും. സംസ്ഥാന സമ്മേളനത്തിന്‌ മുന്നില്‍ കേന്ദ്ര നേതൃത്വം കോടിയേരി ബാലകൃഷ്‌ണന്റെ പേര്‌ നിര്‍ദേശിക്കാനാണ്‌ ധാരണയായിട്ടുള്ളത്‌. ഈ നിര്‍ദേശം പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന കമ്മിറ്റി ഐക്യകണേ്‌ഠന അംഗീകരിക്കാനമാണ്‌ സാധ്യത.

നിലവില്‍ കോടിയേരി സിപിഐഎമ്മിന്റെ പോളിറ്റ്‌ബ്യൂറോ മെമ്പറാണ്‌. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി വര്‍ഷങ്ങളായി തലശ്ശേരി എംഎല്‍എയാണ്‌.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച കോടിയേരി കണ്ണൂര്‍ ജില്ലയിലെ ശക്തമായ പാര്‍ട്ടി സംഘടനയുടെ ഭാഗമായി വളര്‍ന്നുവന്നയാളാണ്‌.