രാജ്യസഭ വൃദ്ധസദനമാക്കരുത്; പി.ജെ കുര്യനെതിരെ യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍ കലഹം മുറുകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി ജെ കുര്യന്‍ രാജ്യസഭാ സീറ്റില്‍ വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് വീണ്ടും പിന്‍മാറണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

പി ജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് റോജി എം ജോണ്‍ എംഎല്‍എയും രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡനും ആവശ്യമുന്നയിച്ചു. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നും റോജി പറഞ്ഞു.

വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, അനില്‍ അക്കര, ഹൈബി ഈഡന്‍, റോജി എം ജോണ്‍ എന്നീ എംഎല്‍മാരാണ് യുവാക്കള്‍ അവസരം നല്‍കണം എന്ന ശകതമായ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related Articles