കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ട കപ്പല്‍ മുംബൈ തീരത്ത്‌ മുങ്ങുന്നു;കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

mumbai-shipമുംബൈ: കൊച്ചി തുറമുഖത്തു നിന്നും ഗുജറാത്തിലെ മന്ദ്ര തുറമുഖത്തേക്ക്‌ പോവുകയായിരുന്ന ചരക്ക്‌ കപ്പല്‍ മുംബൈ തീരത്തിനടുത്ത്‌ മുങ്ങുന്നു. പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ കപ്പലിലുണ്ടായിരുന്ന 20 പേരെയും നാവികസേനാ ഹെലികോപ്‌റ്ററില്‍ രക്ഷപ്പെടുത്തി.

ജിഡാല്‍ കമലാക്ഷി എന്ന ചരക്കു കപ്പലാണ്‌ സങ്കേതിക തകരാറുമൂലം മുങ്ങിക്കൊണ്ടിരിക്കുന്നത്‌. മുംബൈ തീരത്തു നിന്ന്‌ 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്‌. അപകട കാരണം വ്യക്തമായിട്ടില്ല.

കപ്പല്‍ അപകടത്തില്‍പ്പെട്ടതായി രാത്രിയോടെയാണ്‌ നാവികസേനയ്‌ക്ക്‌ വിവരം ലഭിച്ചത്‌. ഉടന്‍ തന്നെ നാവിക സേനയുടെ ഹെലികോപ്‌റ്റര്‍ സംഭസ്ഥലത്തെത്തുകയും കപ്പലിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയവരെ മുംബൈ തീരത്തെ കൊളാബയിലുള്ള ഐ എന്‍ എസ്‌ ശിഖ്‌റ നാവിക സേനാ താവളത്തില്‍ എത്തിച്ചു.