ഖത്തറില്‍ ക്രമാതീതമായി ചുടുകൂടും

ഇന്ത്യന്‍ ന്യനൂമര്‍ദ്ധം അറബ്‌ മേഖലയെ ബാധിക്കുന്നു

ദോഹ: ഇന്ന് മുതല്‍ അടുത്ത ബുധനാഴ്ച വരെ ചൂട് ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പുനല്‍കി. ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദം അറബ് ഗള്‍ഫ് മേഖലയെ ബാധിക്കുന്നതാണ് ചൂട് കൂടാന്‍ കാരണം. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിരിക്കും ചൂട് ഏറ്റവും കഠിനമാകുക. രാജ്യത്തിന്റെ മധ്യ, തെക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നിറിയിപ്പുനല്‍കി.

സാധാരണ ആഗസ്തില്‍ ഈ സമയത്ത് ശരാശരി 40.7 ഡിഗ്രിയാണ് ചൂട് ഉണ്ടാവാറുള്ളത്. നാലു മുതല്‍ ഏഴ് ഡിഗ്രി വരെ വര്‍ധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഇന്ന് ഹ്യുമിഡിറ്റി 90 ശതമാനം വരെയെത്തും. ഇന്നലെ അത് 85- 90 ശതമാനമായിരുന്നു. ആഗസ്ത് 27ന് ശേഷം ചൂടിന് നേരിയ തോതില്‍ ശമനമുണ്ടാവുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.