ഗുല്‍ബര്‍ഗ കൂട്ടക്കൊല : മോദിക്കനുകൂലമായ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു

modiഅഹമ്മദാബാദ്:  2002ലെ ഗുജറാത്ത് കലാപത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ നരേന്ദമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രോ പോളിറ്റീന്‍ കോടതി ശരിവെച്ചു. ഈ കൂട്ടക്കരുതിയില്‍ ചുട്ടെരിക്കപ്പെട്ട കോണ്‍ഗ്രസ്സ എംപി ഇഹസന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഗുല്‍ബര്‍ഗ കൂട്ടക്കൊലയെ കുറിച്ച അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം മോദിക്ക് ഈ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സംഭവം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്നും ലഭിച്ചവ അടിസ്ഥാനമാക്കി ആരോപണ വിധേയര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാനാവില്ലെന്ന് പറഞ്ഞാണ് സംഘം അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ഈ റിപ്പോര്ട്ടിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സാക്കിയ പറഞ്ഞു.
സത്യം മാത്രമെ വിജയിക്കുകയൊള്ളുവെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഗുല്‍ബര്‍ഗ കൂട്ടക്കുരതിയില്‍ ഇസഹാന്‍ ജാഫ്രിയുള്‍പ്പെടെ 98 പേരാണ് മരിച്ചത് .മോദിയുടെ മൗനാനുവാദത്തോടെയാമ് ഈ കൂട്ടക്കൊല നടത്തിയെതെന്നാരോപിച്ചാണ് സാക്കിയ ഹരജി നല്‍കിയത്.